ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടം; ചൈനയെ വീണ്ടും പ്രകീര്‍ത്തിച്ച് എസ്ആര്‍പി

ആലപ്പുഴ: ചൈനയെ വീണ്ടും പ്രകീര്‍ത്തിച്ച് എസ് രാമചന്ദ്രന്‍പിള്ള. ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമെന്ന് പറഞ്ഞ എസ്ആര്‍പി, ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പറയുമ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചു.ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലായിരുന്നു വീണ്ടും ചൈന പരാമര്‍ശം.

ചൈന ദാരിദ്യം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തു. മറ്റ് രാജ്യങ്ങളെ നോക്കുമ്പോള്‍ വളര്‍ച്ചയില്‍ 30 ശതമാനം സംഭാവന നല്‍കുന്ന രാജ്യം ആണ്. മറ്റ് രാജ്യങ്ങളക്ക് പണം കടം നല്‍കുന്ന രാജ്യമാണ് ചൈന. ഇത് വസ്തുത ആണ്. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ചൈനയെ പ്രകീര്‍ത്തിച്ച് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വിവാദമാക്കി. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്.

ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രന്‍പിള്ള ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മറ്റു രാജ്യങ്ങളിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടികളുമായുള്ള ബന്ധം ശക്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Top