മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ (82) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച ബസുദേബ് ആചാര്യ ഏതാനും വര്‍ഷങ്ങളായി മകന്റെ വസതിയില്‍ കഴിഞ്ഞുവരികയായിരുന്നു.

1984 മുതല്‍ 2014 വരെ തുടര്‍ച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുന്‍മുന്‍ സെന്നിനോട് പരാജയപ്പെട്ടു. ദീര്‍ഘകാലം സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു. തൊഴിലാളി യൂണിയനുകളിലെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ നേതൃനിരയിലേക്ക് എത്തിച്ചത്.

Top