മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു

ദില്ലി: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വൈകിട്ട് ആറരയോടെ ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്.ബിജെപി വക്താവ് അരുൺ സിംഗാണ് വിജയൻ തോമസിന് അംഗത്വം നൽകിയത്.

നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്ന് വിജയൻ തോമസ് പറഞ്ഞു.കോൺഗ്രസ് വിട്ടതിനു പിന്നാലെ വിജയൻ തോമസ് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കോൺഗ്രസിന് അകത്ത് എന്താണ് നടക്കുന്നതെന്ന് പാർട്ടിയിലുളളവർക്ക് പോലും അറിയില്ലെന്നും, ഇനിയും നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവന്ന് ബിജെപിയിൽ ചേരുമെന്നും വിജയൻ തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Top