‘ബിജെപിക്കാര്‍ എത്ര ശ്രമിച്ചാലും ദൈവം എല്ലാവരുടേതുമാണ്’; സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി:രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ദൈവം ബിജെപിയുടെ മാത്രമല്ല എല്ലാവരുടെയും സ്വന്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവം ബിജെപിയുടെ മാത്രമല്ല, എല്ലാവരുടെയും സ്വന്തമാണ്. ബിജെപിക്കാര്‍ എത്ര ശ്രമിച്ചാലും ദൈവം എല്ലാവരുടേതുമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളുണ്ട്. എന്ത് വേണമെന്ന് പൊതുജനം തീരുമാനിക്കട്ടെ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു, ബിജെപി അവരുടേതും’- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ ആരംഭിച്ച് വരികയാണ്. ബംഗാള്‍ ഘടകവുമായി ഉടന്‍ ചര്‍ച്ച നടക്കും. മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Top