Senior Congress leader and former minister Dr AK Walia away from the party

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായ ഡോ: എ.കെ വാലിയ പാര്‍ട്ടി വിട്ടു.

പാര്‍ട്ടി വാലിയയുടെ രാജി സ്വീകരിച്ചിട്ടില്ല. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ്‌ തീരുമാനത്തിന് കാരണം.

ഡല്‍ഹിയ്ക്ക് സേവനം ചെയ്യാന്‍ തനിക്ക് തന്റേതായ വഴികളുണ്ടെന്നും വീട്ടിലിരുന്നു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വാലിയ പറഞ്ഞു.

ഷീല ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു വാലിയ.

Top