കോണ്‍ഗ്രസ് നേതാവ്‌ അഭിഷേക് മനു സിംഗ്വിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്വി കേസ് വാദിച്ചിരുന്നു. അതേസമയം, കോടതികളിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ മാസം പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍ പോയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിയന്ത്രിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഗുജറാത്തിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Top