തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയില്‍. കോണ്‍ഗ്രസ് നേതാവ് രാമചന്ദ്ര റെഢ്ഢിയെയാണ് ബന്ധുവായ പ്രതാപ് റെഢ്ഢിയും അദ്ദേഹത്തിന്റെ ഡ്രൈവറും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്.

കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്ഢിയും പ്രതാപ് റെഢ്ഢിയും ഷാദ്‌നഗര്‍ എന്ന സ്ഥലത്തുവെച്ച് കാറിലിരുന്ന് ഭൂമി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുകയും ഇത് പരസ്പരം വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതാപ് റെഢ്ഢിയും ഡ്രൈവറും ചേര്‍ന്ന് രാമചന്ദ്ര റെഢ്ഢിയെ കൊത്തുരു എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top