വാഹനപരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

accident

കോട്ടയം : വാഹനപരിശോധനയ്ക്കിടെ ആഢംബര ബൈക്ക് ഇടിച്ച് ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ചു. മുട്ടമ്പലം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാമ്പാടി സ്വദേശി അജേഷ് (50) ആണു മരിച്ചത്. നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം രാത്രി ഒന്നരയോടെയാണു സംഭവം.

പാഞ്ഞു വന്ന ബൈക്കിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വന്ന് അജേഷിനെ ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നെന്നു പൊലീസ് പറയുന്നു.

Top