മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക നികുതി ഇളവ്; പ്രവാസികള്‍ക്കും ഇരട്ട നികുതിയില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്.

നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വര്‍ഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് ഇത്.

അതേസമയം, പ്രവാസികളുടെ ഇരട്ട നികുതി പ്രശ്‌നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോര്‍പ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 

 

Top