ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് എന്‍.ഐ.എയുടെ സമന്‍സ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ വിമര്‍ശിച്ച ഡോക്ടര്‍ക്കെതിരെ എന്‍.ഐ.എയുടെ സമന്‍സ്. സീനിയര്‍ കാര്‍ഡിയോളജിസ്റ്റും ബത്ര ഹോസ്റ്റില്‍ ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനാണ് സമന്‍സ് ലഭിച്ചത്.

‘ആര്‍ക്കും സമന്‍സ് കൊടുക്കാനുള്ള അധികാരം എന്‍.ഐ.എയ്ക്കുണ്ട്’ എന്നായിരുന്നു സംഭവത്തില്‍ ഉപേന്ദ്ര കൗളിന്റെ പ്രതികരണം.

Top