ലൈംഗികാധിക്ഷേപം: സീനിയര്‍ ക്യാപ്റ്റനെതിരെ എയര്‍ ഇന്ത്യക്ക് പരാതി നല്‍കി വനിതാ പൈലറ്റ്

ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലെ സീനിയര്‍ ക്യാപ്റ്റന്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് വനിതാ പൈലറ്റ് പരാതി നല്‍കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു.ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍ രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഡിന്നറിനായി എത്തിയതെന്ന് യുവതി പറയുന്നു. റെസ്റ്റോറന്റില്‍ വച്ച് തന്റെ ദാമ്പത്യജീവിതം സന്തുഷ്ടകരമല്ലെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാള്‍ ചോദിച്ചതായും യുവതി പറയുന്നു. മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി താനൊരു ക്യാബ് വിളിച്ച് റെസ്റ്റോറന്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

Top