പശ്ചിമ ബംഗാളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി തൃണമൂല്‍ ആണെന്നും അദ്ദേഹം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിക്കൊപ്പം നിയമസഭയിലെത്തിയാണ് അദ്ദേഹം മമത ബാനര്‍ജിയെ കണ്ടത്. മിശ്രയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യാപക ഫോറത്തിന്റെ ചുമതല നല്‍കിയതായി മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു ഓംപ്രകാശ് മിശ്ര. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം മിശ്ര രാജിവച്ചിരുന്നു.

Top