മുതിര്‍ന്ന അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാന്‍ അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പത്മ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ഫാലി എസ് നരിമാന്‍.1972 മുതല്‍ 75 വരെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിന്‍ടണ്‍ നരിമാന്‍ ആണ് മകന്‍.19 വര്‍ഷം ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.

Top