ബ്ലാസ്റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഇനി സെനഗല്‍ താരം കളിക്കും

.എസ്.എല്‍ പുതിയ സീസണിലേക്ക് നിരവധി വിദേശ താരങ്ങളെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു സൂപ്പര്‍ താരത്തെ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചിരിക്കുന്നത്. സെനഗല്‍ താരം മുഹമ്മദ് മുസ്തഫത നിങ്ങാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം. ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ സ്ഥാനത്താണ് മുഹമ്മദ് മുസ്തഫത കളിക്കുന്നത്.

ലെയ്ഡ എസ്പോര്‍ട്ടിയു, സി.ഡി എബ്രോ, എസ്.ഡി അമോറെബീറ്റ, സി.ഡി സരിനേന, യു.ഡി ലോഗ്രോണ്‍സ്, അന്‍ഡോറ സി.എഫ്, എസ്.ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ളതാരമാണ് മുഹമ്മദ് മുസ്തഫ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുസ്തഫ പറഞ്ഞു. കേരളാബ്ലസ്റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ വളരെ ആവശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന മുസ്തഫയെ പോലെയൊരു കളിക്കാരനെ ലഭിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇല്‍ക്കോ ഷട്ടോരെ പറഞ്ഞു.

Top