കശ്മീര്‍ താഴ്വരയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷക് പ്രവര്‍ത്തകരെ അയക്കണം; ഉദ്ധവ് താക്കറെ

മുംബൈ: അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ താഴ്‌വരയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷക് പ്രവര്‍ത്തകരെ അയക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.

കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് സ്ത്രീകളടക്കം ഏഴ് പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ന്, മതവും രാഷ്ട്രീയവും ഭീകരാക്രമണത്തിന്റെ രൂപത്തില്‍ ഒന്നിച്ചുചേര്‍ന്നു. ആയുധങ്ങള്‍ക്കു പകരം പശുമാംസം കയ്യില്‍ ഉണ്ടെങ്കില്‍ ആ ഭീകരരില്‍ ഒരാളും ഇന്നു ജീവനോടെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരരെ നേരിടാന്‍ എന്തുകൊണ്ട് ഗോ രക്ഷക് പ്രവര്‍ത്തകരെ അയച്ചു കൂടെന്നും അദ്ദേഹം ചോദിച്ചു.

കശ്മീര്‍ താഴ്വരയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി. സര്‍ക്കാറിന് വിഘടനവാദികളോട് സംസാരിക്കാനായാല്‍, അവര്‍ തീര്‍ച്ചയായും ഗണേശോത്സവം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളോടും സംസാരിക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

ഉത്സവകാലങ്ങളോടനുബന്ധിച്ച് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനോട് താക്കറെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഗണേശ് മണ്ഡല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top