ചരിത്ര നേട്ടം കൈവരിച്ചു ; ഹിന്ദു ദളിത് വനിത പാക്കിസ്ഥാനില്‍ സെനറ്ററാകുന്നു

women-seneter

കറാച്ചി: ഹിന്ദു ദളിത് വനിതയെ പാക്കിസ്ഥാനില്‍ സെനറ്ററായി തിരഞ്ഞെടുത്തു. സിന്ധ് പ്രവിശ്യയില്‍ നിന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണകുമാരി കോഹ്ലി എന്ന വനിതയാണ്. രാജ്യത്തെ തന്നെ ആദ്യത്തെ ദളിത് വനിതാ സെനറ്ററാണ് കൃഷ്ണകുമാരിയെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

krishna kumari

താലിബാനുമായി അടുപ്പമുള്ള പണ്ഡിതന്‍ മൗലാന സമീഉല്‍ ഹഖിനെ പരാജയപ്പെടുത്തിയാണ് കൃഷ്ണ കുമാരി വിജയം കൈവരിച്ചത്. 1947ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഹിന്ദു വനിതയുമാണ് കൃഷ്ണ കുമാരി.

Top