നികുതി നിയമത്തിൽ മാറ്റം വരുത്തി അമേരിക്ക ; ബില്ലിന്​ സെനറ്റ്​ അംഗീകാരം നൽകി

വാഷിംഗ്ടൺ : നികുതി നിയമത്തിൽ പുതിയ മാറ്റം വരുത്തി അമേരിക്ക. മൂന്ന് ദശാബ്​ദങ്ങൾക്ക്​ ശേഷമാണ് അമേരിക്കയിൽ നികുതി നിയമത്തിൽ മാറ്റമുണ്ടാകുന്നത്.

നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബില്ലിന് സെനറ്റ്​ അംഗീകാരം നൽകി.

ഡൊണാൾഡ് ​ ട്രംപ്​ അമേരിക്കൻ പ്രസിഡൻറായി ചുമതലയേറ്റെടുത്തതിന്​ ശേഷം അംഗീകരിക്കപ്പെടുന്ന സുപ്രധാന ബില്ലാണിത്.

​51 അംഗങ്ങളുള്ള സെനറ്റിൽ 49 പേരും പുതിയ നിയമത്തിന് പിന്തുണ നൽകി . റിപബ്ലിക്കൻ പാർട്ടിയിലെ ബോബ്​ ക്രോക്കർ മാത്രമാണ്​ എതിരായി വോട്ട്​ ചെയ്​തത്​.

അമേരിക്കയിലെ കോർപ്പറേഷനുകൾക്കും ധനികർക്കും ഗുണകരമാവുന്നതാണ്​ പുതിയ നിയമം.അമേരിക്കയുടെ മഹത്തായ ദിനമാണ്​ ഇതെന്ന്​ ​സെനറ്റംഗം​ മിച്ച്​ മക്​കോണിൽ പറഞ്ഞു.

ക്രിസ്​തുമസിന്​ മുമ്പ്​ ​തന്നെ ഡൊണാൾഡ് ​ട്രംപ്​ ബില്ലിൽ ഒപ്പുവെക്കുകയും , പുതിയ പരിഷ്‌ക്കാരം നിയമമായി മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.

1986ന്​ ശേഷം അമേരിക്കയിലെ നികുതി നിയമത്തിൽ മാറ്റമുണ്ടാവുന്നത്​ 2017 ലാണ് .

Top