Senate grants September 11 victims the right to sue Saudi Arabia

വാഷിംഗ്ടണ്‍: സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക് സൗദിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സെനറ്റ് അനുമതി നല്‍കി. ജസ്റ്റിസ് എഗന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്റ്റ് (ജാസ്റ്റ) എന്ന ബില്ലാണ് സെനറ്റ് പാസാക്കിയത്.

ഭീകരാക്രമണത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് മറ്റ് രാജ്യങ്ങളോട് സഹായം ആവശ്യപ്പെടാന്‍ അനുവദിക്കുന്നതാണ് ബില്ല്.

അമേരിക്കന്‍ പ്രസിഡന്റ് ഒപ്പിട്ട് നിയമമാക്കുന്നതിന് മുമ്പായി ബില്ല് പ്രതിനിധി സഭ പാസാക്കേണ്ടതുണ്ട്. പ്രസിഡന്റിന് ബില്ല് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നിക്ഷേപിച്ചിരിക്കുന്ന 750 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് സൗദി ഭീഷണി മുഴക്കിയിരിക്കുകയാണ്.

Top