എഫ്ബിഐ മേധാവിയായി ക്രിസ്റ്റഫര്‍ റേയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: പുതിയ എഫ്ബിഐ മേധാവിയായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ക്രിസ്റ്റഫര്‍ റേയുടെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു.

അഞ്ചിനെതിരേ 92 വോട്ടിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ മേയില്‍ മുന്‍ മേധാവി ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയ ശേഷം എഫ്ബിഐ മേധാവി പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ക്രിസ്റ്റഫര്‍ റേയെ കഴിഞ്ഞ ജൂണിലാണ് ട്രംപ് നിര്‍ദേശിച്ചത്. രാജ്യത്തെ പ്രമുഖ അഭിഭാഷകനായ റേ 2003-05 കാലഘട്ടത്തില്‍ ജോര്‍ജ് ബുഷിന് കീഴില്‍ അറ്റോര്‍ണി ജനറല്‍ പദവി വഹിച്ചിരുന്ന ആളാണ്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെകുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതാണ് കോമിയുടെ പുറത്താക്കലിന് ഇടയാക്കിയത്.

Top