താക്കറെയുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചില്ല; തീയേറ്ററുകളില്‍ പ്രതിഷേധവുമായി ശിവസേന

ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം താക്കറെയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍. മുംബൈയിലെ തീയേറ്ററുകളിലാണ് മുദ്രാവാക്യം വിളികളുമായി ശിവസേന നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലറിലെ പരാമര്‍ശം മുതല്‍ റിലീസ് ചെയ്തിട്ടും അവസാനിക്കാതെ തുടര്‍ക്കഥ ആകുകയാണ് ‘താക്കറെ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍.

നവാസുദ്ദീന്‍ സിദ്ദിഖിയാണ് താക്കറെയായി അഭിനയിക്കുന്നത്. സഞ്ജയ് ഭാട്ടിന്റെ തിരക്കഥ അഭിജിത്ത് പാന്‍സെയാണ് സംവിധാനം.

Top