സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം; ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

നിലവില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് വാഹന വിപണി കടന്നുപോകുന്നത്. അതിനിടയില്‍ കൊവിഡിന്റെ രണ്ടാം തരംഗവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

ഇതിന് പിന്നാലെ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം – വന്‍തോതിലുള്ള ഡാറ്റ സെന്ററുകള്‍, ടണ്‍ കണക്കിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് കരുത്ത് പകരുന്ന ചിപ്പുകള്‍ ആഗോള ഉല്‍പാദനത്തെ ബാധിച്ചു.

ഈ പ്രശ്‌നം അടുത്ത നാളിലൊന്നും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചിപ്പ് ക്ഷാമം മൂലം പ്രമുഖ വാഹന കമ്പനികള്‍ വാഹന ഉത്പാദനം നിര്‍ത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തു.

Top