മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി

CHILD-RAPE

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ 10 വയസുകാരിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ കൃഷിയിടത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് കുട്ടിയെ കാണാതായി പരാതി ലഭിച്ചിരുന്നു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാവുന്നത്. ദേവദാസ് ജില്ലയിലെ സുന്ദറിൽ ഗ്രാമത്തിലാണ് പെൺകുട്ടി താമസിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പിതാവിന് ചായ നൽകുന്നതിനായി പെൺകുട്ടി പുറത്തേക്ക് പോയി. അതിന് ശേഷം കുട്ടി തിരികെ വീട്ടിൽ എത്തിയിരുന്നില്ല.

തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പൊലീസ് വെള്ളിയാഴ്ച തന്നെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ശനിയാഴ്ചയാണ് കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം കൃഷിയിടത്തിൽ നിന്ന് കണ്ടെത്തുന്നത്.

പെൺകുട്ടിയുടെ വായിൽ തുണി തിരുകിയിരുന്നതായും, കാലുകൾ കെട്ടിയിരുന്നതായും പൊലിസ് പറഞ്ഞു.

പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായി സംശയിക്കുന്നവെന്ന് കന്തഫോട് പൊലീസ് സ്റ്റേഷൻ ഇൻ ചീഫ് സി എൽ കാറ്ററേ വ്യകത്മാക്കി.

പെൺകുട്ടിയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും ആവിശ്യപ്പെട്ട് ഗ്രാമവാസികൾ റോഡ് ഉപരോധിക്കുകയും, പ്രക്ഷോഭം നടത്തുകയും ചെയ്തു.

റിപ്പോർട്ട് : രേഷ്മ പി. എം

Top