അവസാന നാല് ടീമുകള്‍; സെമി ഫൈനല്‍ നാളെയും മറ്റന്നാളും

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും. 32 ടീമുകളിലായി തുടങ്ങിയ യാത്ര നാല് ടീമുകളിലേക്കായി ചുരുങ്ങിയിരിക്കുന്നു. ഇനി നാല് ടീമുകള്‍ മാത്രം. നാല് കളികളും. രണ്ട് സെമി ഫൈനലുകളും, ലൂസേഴ്‌സ് ഫൈനലും, ഫൈനലും.

ഇംഗ്ലണ്ടും ഫ്രാന്‍സും ബെല്‍ജിയവും ക്രൊയേഷ്യയും മാത്രമാണ് അവശേഷിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് രണ്ട് സെമിയും നടക്കുന്നത്.

Top