വിദ്യാര്‍ഥിനിക്ക് നേരെ സെമന്‍ നിറച്ച ബലൂണെറിഞ്ഞ സംഭവം; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

baloon123

ന്യൂഡല്‍ഹി: ശ്രീറാം വനിതാ കോളജിലെ വിദ്യാര്‍ഥിനിക്ക് നേരെ സെമന്‍ നിറച്ച ബലൂണെറിഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. അതേ സമയം, ജീസസ് ആന്‍ഡ് മേരി കോളജും ഇതേ പരാതിയുമായി നേരത്തെ, രംഗത്തെത്തിയിരുന്നു. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണമാണ് ഉയരുന്നത്. സംഭവം തികച്ചും മോശമായിപ്പോയെന്നും ഹോളിയുടെ പേരില്‍ പീഡനമാണ് നടന്നതെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം, കോളജില്‍ പോകുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സെമന്‍ നിറച്ച ബലൂണ്‍ ശ്രീറാം വനിതാ കോളജിലെ വിദ്യാര്‍ഥിനിക്ക് നേരെ എറിഞ്ഞത്. കുറച്ച് നിമിഷം ഒന്നും ചെയ്യാനാവാതെ നിന്നു പോയ വിദ്യാര്‍ഥിയോട് ‘ഇത് ഹോളിയല്ലെ’ എന്ന മറുപടിയുമായി വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. കുറച്ച് നേരം ഒന്നും ചെയ്യാനാകാതെ നിന്ന വിദ്യാര്‍ത്ഥിനി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.

‘കഴിഞ്ഞ ദിവസം വരെ അടുത്ത കോളജിലെ വിദ്യാര്‍ഥിനിക്ക് നേരെയാണ് ഇത്തരമൊരാക്രമണത്തെ കുറിച്ച് കേട്ടത്. എന്നാല്‍ ഇന്ന് താനും അതിന്റെ ഇരയായി മാറിയെന്ന് വിദ്യാര്‍ഥിനി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മനുഷ്യന്‍ മൃഗത്തെ പോലെ പെരുമാറുമെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ഇത് മൃഗത്തിന് പോലും അപമാനകരമാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.’

സംഭവത്തിനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലൈംഗീക പീഡനമെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജെ.എം.സി കോളജിലെ വിദ്യാര്‍ത്ഥിനികളുമായി ചേര്‍ന്ന് ഡല്‍ഹിയിലെ പൊലീസ് ഹെഡ്ക്വര്‍ട്ടറിലേക്ക മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.

അതേസമയം, ഇതിനെ നിസാരവത്ക്കരിച്ച് ചിലരും രംഗത്തെത്തിയിരുന്നു. ഹോളി നിറങ്ങളുടെയും തമാശയുടേയും ആഘോഷമാണ്, ചിലപ്പോള്‍ ചീഞ്ഞ മുട്ട എറിയും, അപ്പോള്‍ പിന്നെ സെമന്‍ ആയാലെന്താ എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്.

Top