തൊഴിലില്ലായ്മയെക്കാള്‍ നല്ലതാണ് പക്കവട കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ

Amit Shah

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. തൊഴിലില്ലായ്മയെക്കാള്‍ നല്ലതാണ് തെരുവു കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ പറഞ്ഞു.

മുദ്രാ സ്‌കീമിനു കീഴില്‍ യുവാക്കള്‍ പക്കാവട വില്‍ക്കുകയാണെന്ന ചിദംബരം സാറിന്റെ ട്വീറ്റ് ഞാന്‍ വായിച്ചു. ഇതൊരു ജോലിയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഭിക്ഷയെടുത്തല്ലാതെ തൊഴിലെടുത്ത് സമ്പാദിക്കുന്നതാണ് നല്ലത്. അവരുടെ അടുത്ത തലമുറ വ്യവസായികളായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.

മോദിയുടെ പക്കവട പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിമര്‍ശിച്ചതിനെതിരായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം. ഒരു ചായക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top