അച്ഛന്‍ മരിച്ച സെല്‍ഫിയുമായെത്തി; സെര്‍ബിയന്‍ മോഡലിന് പൊങ്കാല

സെര്‍ബിയ: അച്ഛന്റെ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത സെര്‍ബിയന്‍ മോഡല്‍ ജെലിക ജുബികിക് വിവാദത്തില്‍. ആശുപത്രി കിടക്കയില്‍ മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹത്തിന് സമീപം പോസ് ചെയ്ത സെല്‍ഫിയെടുത്ത് ജെലിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഡാഡി റെസ്റ്റ് ഇന്‍ പീസ് എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്. മരിച്ച ഉടനെ തന്നെയാണ് ചിത്രം പകര്‍ത്തിയതെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമായതോടെ വന്‍ പ്രതിഷേധം മോഡലിനെതിരെ ഇരമ്പുകയാണ്.

model

സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കൊണ്ട് മൂടിയപ്പോള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പൂട്ടി മോഡല്‍ സ്ഥലം വിടുകയും ചെയ്തു. അകലെയാണ് നിന്നിരുന്നത് എങ്കിലും മൃതദേഹത്തിന് ഉമ്മ കൊടുക്കുന്നത് പോലെയാണ് ജെലിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ജെലികയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രത്യക്ഷപ്പെട്ടത്.

Top