Selfie – pathankot – 14 years boy – injured

gun-shooting

പഠാന്‍കോട്ട്: പിതാവിന്റെ പിസ്റ്റളുമായി സെല്‍ഫിക്ക് പോസ് ചെയ്യവേ അബദ്ധത്തില്‍ വെടിയേറ്റ് പതിനാലുകാരന്‍ ഗുരുതരാവസ്ഥയില്‍. പഞ്ചാബിലെ പഠാന്‍കോട്ടിലാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്.

കോണ്‍ട്രാക്ടറായ പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്. രമണ്‍ദീപും സഹോദരിയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

പിസറ്റള്‍ പിടിച്ചുകൊണ്ടുള്ള സെല്‍ഫിക്ക് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. രമണ്‍ദീപിന്റെ സഹോദരിയാണ് വിവരം പുറത്ത് അറിയിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ നില ഗുരുതരമായതിനാല്‍ കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി ലുധിയാനയിലേക്ക് കൊണ്ടുപോകുകയാണ് രമണ്‍ദീപിന്റെ ബന്ധു ഗണേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിസ്റ്റള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top