‘സെല്‍ഫി’; ആക്ഷന്‍ ത്രില്ലറുമായി ഗൗതം മേനോനും ജി.വി പ്രകാശും

ക്ഷന്‍ ത്രില്ലർ ചിത്രവുമായി ഗൗതം മേനോനും ജി.വി പ്രകാശ് കുമാറും സ്‌ക്രീനില്‍ ഒന്നിക്കുന്നു. വെട്രിമാരന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള മതി മാരന്‍ സംവിധാനം ചെയ്യുന്ന ‘സെല്‍ഫി’ എന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സംവിധായകനായി പ്രശസ്തനായ ഗൗതം മേനോനും സംഗീതജ്ഞന്‍ കൂടിയായ ജി.വി പ്രകാശും മുഖ്യതാരങ്ങളാകുന്ന ചിത്രം നിര്‍മിക്കുന്നത് വി ക്രിയേഷന്‍സാണ്.

ക്യാമ്പസ് പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വര്‍ഷ ബോല്ലമ്മ, വാഗയ് ചന്ദ്രശേഖര്‍, ഗുണ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തും. കാമ്പസാണ് കഥാപശ്ചാത്തലമെങ്കിലും, സെല്‍ഫി വിവരിക്കുന്നത് കോളജിന് പുറത്തുള്ള സംഭവങ്ങളാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നായകന്‍- പ്രതിനായകന്‍ എന്ന പരമ്പരാഗത സിനിമാശൈലിയില്‍ നിന്നും മാറി ഓരോ കഥാപാത്രങ്ങള്‍ക്കും നിര്‍ണായക പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നതെന്നും മതി മാരന്‍ പറഞ്ഞു.

 

Top