തീ പിടിച്ച വീടിനുള്ളില്‍നിന്ന് സെല്‍ഫി ; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ

Selfie

ബെയ്ജിങ്ങ്: ചൈനയില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു സെല്‍ഫി തരംഗമായിരിക്കുകയാണ്. ചൈനക്കാരനായ ഗുനാങ്‌സി സുവാങ്ങും കാമുകിയും ചേര്‍ന്ന്‌ എടുത്ത സെല്‍ഫിയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്‍പില്‍ നിന്ന് ഇവര്‍ എടുത്ത സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം പ്രചാരം നേടിയത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സുവാങ് കുളിക്കുന്നതിനിടയില്‍ എന്തോ കത്തുന്നതിന്റെ മണം വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങി നേക്കിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ചതായി കണ്ടെത്തിയത്‌. വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി അയല്‍ക്കാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഇതിനു ശേഷം വീടിനുള്ളില്‍ നിന്ന് ഇവര്‍ എടുത്ത സെല്‍ഫിയാണ് വൈറലായിരിക്കുന്നത്.

Top