സ്വപ്‌നയുമായി സെല്‍ഫി; പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്യും

തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഡ്യൂട്ടിക്കുണ്ടായിരുന്ന ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍ നടപടിക്കൊരുങ്ങി എന്‍ഐഎ. സംഭവത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്യും. വാര്‍ഡില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ആറ് വനിതാ ഉദ്യോഗസ്ഥരെയും പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
സ്വപ്‌നയുമായി സെല്‍ഫി എടുക്കാന്‍ ഉണ്ടായ സാഹചര്യം ചോദിക്കുമെന്നും എന്‍ഐഎ. പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ സ്വപ്‌ന ഉപയോഗിച്ചോയെന്നും ചോദിച്ചറിയും.
നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയുമായി സെല്‍ഫി എടുത്തുവെന്നാണ് ആരോപണം.

Top