കാബൂളില്‍ മുസ്ലീം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: മരണസംഖ്യ 30 ആയി

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ എണ്ണം 30 ആയി.

പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമാണ്. ഖ്വാല നജറയിലെ ഇമാം സമാന്‍ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയവരെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Top