സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരെ ലൈംഗിക പീഡനകേസ്

daati

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരെ കേസ്. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് ഐ.പി.സി 376,377,354 34 സെക്ഷനുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഫത്തേപുര്‍ബേരിയില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസ്, പിന്നീട് ജില്ല അന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ദാത്തിയുടെ ആശ്രമത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ജീവനു ഭീഷണിയുണ്ടായിരുന്നതിനാല്‍ ആശ്രമത്തിലുള്ളപ്പോള്‍ പരാതിപ്പെടാന്‍ ഭയമായിരുന്നെന്നും ആശ്രമത്തില്‍നിന്നു പുറത്തു കടന്ന ഉടന്‍ പരാതിപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.

Top