സ്വാശ്രയ മെഡിക്കല്‍ ; പ്രവേശന കമ്മീഷണര്‍ നേരിട്ട് ഇടപെടുന്നു

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കു മുമ്പേ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം തീര്‍ക്കാന്‍ തിരക്കിട്ട് സര്‍ക്കാര്‍.

ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍ പ്രവേശന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവേശന കമ്മീഷണര്‍ നേരിട്ട് പ്രവേശനം നടത്തുകയാണ്.

മാത്രമല്ല, മൂന്നാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയിട്ടും പ്രവേശന നടപടികളുമായി സഹകരിക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രവേശ പരീക്ഷ കമ്മിഷണര്‍ അറിയിച്ചു.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ അലോട്ട്മെന്റ് പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. 86 സീറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുളളതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇത് സ്‌പോട്ട്‌ അഡ്മിഷനിലൂടെ നികത്തുമെന്നും പറഞ്ഞു.

Top