സ്വാശ്രയ മെഡിക്കൽ ഫീസ്: പുനര്‍നിര്‍ണയ നടപടി അടുത്തയാഴ്ച ആരംഭിക്കും

supreme-court

തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. 2017-18 മുതല്‍ 2020-21 അധ്യയനവര്‍ഷം വരെയുള്ള ഫീസാണ് സമിതിക്കു പുനര്‍നിര്‍ണയിക്കേണ്ടിവരുന്നത്.

സമിതി നേരത്തേ നിശ്ചയിച്ച ഫീസാണ് വിദ്യാര്‍ഥികള്‍ നിലവില്‍ നല്‍കിവരുന്നത്. കോടതിയുടെ തീര്‍പ്പിനു വിധേയമായിട്ടായിരിക്കും അന്തിമ ഫീസെന്ന വ്യവസ്ഥയോടെയാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രവേശനം നല്‍കിയതും.

ഫീസ് നിര്‍ണയസമിതി യോഗംചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു വ്യക്തമാക്കി.

Top