സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; സുപ്രീം കോടതി വിധി ചൊവ്വാഴ്ച

medical

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അല്‍ അസര്‍, ഡി.എം. വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ചൊവ്വാഴ്ച.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മൂന്ന് കോളേജുകള്‍ക്കും പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.

Top