സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്‍ ഉത്തരവിട്ടു.

ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി മാത്രമേ വാങ്ങാവൂ എന്നും, ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യരുതെന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മാത്രമല്ല, ബ്ലാങ്ക് ചെക്കുകള്‍ തലവരിപ്പണമായി പരിഗണിക്കുമെന്നും, വാങ്ങുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Top