എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കില്ല, കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് എന്‍ ഒ സി നല്‍കില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം ബിരുദതലത്തില്‍ സ്വാശ്രയ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്നും ഇതുസംബന്ധിച്ച് നയപരമായ തീരുമാനം എടുത്തതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എയ്ഡഡ് കോളേജുകളില്‍ ബിരുദ, ബിരുദാന്തര തലങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. അണ്‍എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

Top