സ്വാശ്രയ ഓര്‍ഡിനന്‍സ് സംബന്ധിച്ച വസ്തുതകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

High court

കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സ് സംബന്ധിച്ച മുഴുവന്‍ വസ്തുതകളും ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ഫീസ് നിര്‍ണയത്തിനായി സമിതി രൂപീകരിച്ചത് നിയമപരമല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ നിയമനരേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ചരലക്ഷമായി നിശ്ചയിച്ച സമിതിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളിലാണ് ഈ നിര്‍ദേശം.

നിയമനം സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം അടുത്ത ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Top