സ്വാശ്രയകേസ്; പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: സ്വാശ്രയകേസില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഉത്തരവ്. രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഹൈക്കോടതിയെ സമീപിച്ചത് 21 മാനേജ്‌മെന്റുകളാണ്. നേരത്തെ ഫീസ് നിശ്ചയിച്ച കമ്മിറ്റിക്ക് ക്വാറം തികഞ്ഞിരുന്നില്ല. 21 മാനേജ്‌മെന്റുകള്‍ 4.88 ലക്ഷം മുതല്‍ 5.33 ലക്ഷം വരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ 11 ലക്ഷം രുപയാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top