റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ക്ക് നന്ദി അറിയിച്ച് സെലന്‍സ്‌കി

റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ക്ക് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യക്കെതിരെയുള്ള യു.എന്‍ പൊതുസഭയിലെ പ്രമേയത്തെയും അദ്ദേഹം പ്രശംസിച്ചു. അനുകൂല വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടും സെലന്‍സ്‌കി നന്ദി പറഞ്ഞു. ലോകം നമ്മോടൊപ്പമുണ്ടെന്നും സത്യം നമ്മുടെ പക്ഷത്താണെന്നും സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

യുെ്രെകനില്‍ നിന്ന് സൈന്യത്തെ ഉടനടി പിന്‍വലിക്കണമെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി യു.എന്‍ പൊതുസഭാ പ്രമേയം. യുക്രൈനില്‍ നിന്ന് സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി പുറത്തുപോകാന്‍ അവസരം ഒരുക്കണമെന്നും പ്രമേയം നിര്‍ദേശിച്ചു. അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്.

ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം പാസായത് റഷ്യക്ക് തിരിച്ചടിയായെങ്കിലും പ്രമേയം നടപ്പാക്കാന്‍ യു.എന്നിന് അവകാശമില്ല. യുെ്രെകന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു.

പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് യു.എന്‍ പൊതുസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് ഉപാധികളില്ലാതെ എത്രയും പെട്ടെന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങണമെന്ന താക്കീതാണ് പ്രമേയത്തിലൂടെ യു.എന്‍ പൊതുസഭ മുന്നോട്ടുവെച്ചത്. യുദ്ധം റഷ്യയുടെ മാത്രം സൃഷ്ടിയാണെന്ന് യു.എന്നിലെ യുക്രൈന്‍ പ്രതിനിധി സര്‍ജി സില്യത്‌സ്യ കുറ്റപ്പെടുത്തി.

Top