കേദാറിന് പകരക്കാരനെ തിടുക്കത്തില്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടില്‍ ബിസിസിഐ

മുംബൈ: ലോകകപ്പ് ടീമിലേക്ക് കേദാര്‍ ജാദവിന് പകരക്കാരനെ വേഗത്തില്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ബിസിസിഐ. ഐപിഎല്ലില്‍ പഞ്ചാബിനെതിരായ ചെന്നൈയുടെ മത്സരത്തിനിടെ ജാദവിനേറ്റ പരുക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ബിസിസിഐയും സെലകടര്‍മാരും അറിയിച്ചു. പരുക്കേറ്റ ജാദവ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

ഈ മാസം 23നാണ് ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക ഐസിസിക്ക് കൈമാറേണ്ടത്. ജാദവിന് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായാല്‍ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, ഇഷാന്ത് ശര്‍മ്മ, നവ്ദീപ് സൈനി, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ ലോകകപ്പ് ടീമിലെത്തും. ഈ മാസം 22നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

Top