നിപ നിയന്ത്രണം മറികടന്ന് അത്ലറ്റിക് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍

ബാലുശേരി: നിപ നിയന്ത്രണം മറികടന്ന് അത്ലറ്റിക് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി.

നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.

കോഴിക്കോട് നഗരത്തില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.

Top