സേലം-ബംഗളുരു ദേശീയപാതയില്‍ വാഹനാപകടം; 6 നേപ്പാളി തീര്‍ത്ഥാടകര്‍ മരിച്ചു

സേലം: വാന്‍ ബസ്സിലേക്ക് ഇടിച്ച് കയറി ആറു നേപ്പാളി തീര്‍ത്ഥാടകര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു.സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നേപ്പാളില്‍നിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു മരിച്ചത്. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാജസ്ഥാനിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

സേലം നരിപ്പള്ളത്തു വെച്ച് അമിതവേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Top