ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍ നിന്നു ഇറ്റലിയിലേക്ക് കടത്തിയ മരുന്നുകള്‍ പിടിച്ചെടുത്തു

isis

മിലാന്‍ : ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍ നിന്ന് ഇറ്റലിയിലേക്ക് അയച്ച മരുന്നുകള്‍ പിടിച്ചെടുത്തു.

2.4 കോടി വേദനസംഹാരി മരുന്നുകളാണ് ഇറ്റലിയില്‍ പിടിച്ചെടുത്തിരിക്കുന്നത്.

ഐഎസ് ഭീകരരുടെ ഉപയോഗത്തിനായി ലിബിയയിലേക്കു കടത്തുന്നതിനിടെയായിരുന്നു ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്തത്.

യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന നടത്തിയത്.

രാജ്യാന്തര തലത്തില്‍ പല ഭീകര സംഘടനകളും തങ്ങളുടെ പോരാളികള്‍ക്ക് വേണ്ടി വന്‍തോതില്‍ വാങ്ങി നല്‍കുന്ന മരുന്നാണ് ട്രമഡോള്‍.

നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയും വന്‍തോതില്‍ ഗുളികകള്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

കുറഞ്ഞ വിലയും പെട്ടെന്നുള്ള ഫലവുമാണ് ഭീകരരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

ക്ഷീണവും, വേദനയും, പേടിയും, വിശപ്പും അകറ്റി പോരാട്ടത്തിനു പ്രാപ്തരാക്കുന്നതിനാല്‍ ഫൈറ്റേഴ്‌സ് ഡ്രഗ് എന്നും ഈ മരുന്നുകള്‍ അറിയപ്പെടും.

Top