പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് തിരിച്ചു നല്‍കി; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് തിരിച്ചു നല്‍കിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്‌സാണ്ടര്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസുകാര്‍ തൊണ്ടി മുതലുകള്‍ക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയില്‍ ഹാജരാക്കിയെന്നാണ് വിവരം.

 

Top