പിഎഫ്ഐ നേതാക്കൾക്കെതിരായ ജപ്തി തുടരുന്നു: നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാവും

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും

സംസ്ഥാന വ്യാപകമായി പോപ്പുല‌ർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ ഇന്നലെ ജപ്തി ചെയ്തിരുന്നു. സെപ്റ്റംബറിൽ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്. നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂർത്തിയാക്കാനാണ് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നൽകിയ നിർദ്ദേശം.

Top