ഫ്രാന്‍സില്‍ കനത്ത മഴ തുടരുന്നു, പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

പാരീസ്: ഫ്രാന്‍സില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാനമായ പാരീസ് ഉള്‍പ്പെടെയുളള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍.

അടുത്ത ഏതാനും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. രാജ്യത്തിന്റെ വടക്കും കിഴക്കുമുളള മേഖലകളിലെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Top