വേള്‍ഡ് കപ്പില്‍ ജയിച്ചില്ലെങ്കിലും മെസ്സി മികച്ച താരമാണ്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം

MESSIII

മാഡ്രിഡ്:വേള്‍ഡ് കപ്പില്‍ മെസ്സിയുടെ ടീം പരാജയപ്പെട്ടത് മുതല്‍ മെസ്സിയുടെ ഫുട്‌ബോള്‍ ലോകത്തെ മികവിനെപ്പറ്റി അനേകം ചര്‍ച്ചകള്‍ വന്നിരുന്നു. സ്വന്തം ടീമിനെ വേള്‍ഡ് കപ്പ് പോലെയുള്ള ഒരു മത്സരത്തില്‍ വിജയത്തിലെത്തിക്കാനായില്ലെങ്കില്‍ മെസ്സി എങ്ങനെ ഒരു സൂപ്പര്‍ താരമാകും എന്നാണ് പലരും ചോദിച്ചത്. മാത്രവുമല്ല മെസ്സിക്ക് ഇനി ഒരു വേള്‍ഡ് കപ്പില്‍ കളിക്കാനാവുമൊ എന്നും ആരാധകര്‍ ചോദിച്ചിരുന്നു.

ഇപ്പോളിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഒരു ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കൊ. മെസ്സി കായിക ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനില്‍ ഒരാളാണെന്ന് തെളിയിക്കാന്‍ വേള്‍ഡ് കപ്പില്‍ ജയിക്കണമെന്നില്ലെന്നാണ് സീക്കൊ പറഞ്ഞത്.

‘ഇക്കാലത്ത് ആളുകള്‍ നേട്ടങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളു. എന്നാന്‍ ഞാന്‍ ചിന്തിക്കുന്നത് നിങ്ങളുടെ ജീവിതവും ജോലിയുമാണ് പ്രധാനപ്പെട്ടതെന്നാണ്. ഫുട്‌ബോളൊരു കൂട്ടായ്മയുടെ സ്‌പോര്‍ട്‌സാണ്. അത് നിങ്ങള്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നിങ്ങളുടെ ടീമിന്റെ കളിയെ ആശ്രയിച്ചാണ് – സീക്കൊ പറഞ്ഞു.

2022ല്‍ അടുത്ത ലോകകപ്പ് ഖത്തറില്‍ കിക്ക് ഓഫ് ചെയ്യുമ്പോള്‍ മെസിക്ക് 35 വയസാകുകയും അര്‍ജന്റീന ഇതിഹാസത്തിന് ആ കിരീടം നഷ്ടമാകാനുമാണ് കൂടുതല്‍ സാധ്യത. എന്നാല്‍, സീക്കോ വിശ്വസിക്കുന്നത് വേള്‍ഡ് കപ്പ് ഇല്ലെങ്കില്‍ പോലും മെസി മികച്ച താരമായി തന്നെ നിലനില്‍ക്കുമെന്നാണ്.

Top