ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ കുറ്റബോധം തോന്നുമെന്ന്‌…

തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്ന
താരമാണ് സെയ്ഫ് അലിഖാന്‍. ഇപ്പോഴിതാ കരീനയ്ക്കും തൈമൂറിനുമൊപ്പം യൂറോപ്പില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് സെയ്ഫ്.

ഷൂട്ട് പലപ്പോഴും മണിക്കൂറുകള്‍ നീണ്ട് പോകാറുണ്ട്. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ താന്‍ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ മകന് വേണ്ടി ചിലവിടേണ്ട സമയമാണ് തനിക്ക് അങ്ങനെ നഷ്ടമാകുന്നത്.

ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്ന് സെയ്ഫ് പറയുന്നു. തന്റെ പിതാവ് ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ നടിയും. രണ്ടുപേര്‍ക്കും തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ കുടംബത്തോടൊപ്പം സമയം ചിലവിടാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.അവരാണ് കുടുംബത്തോടൊപ്പം സമയം ചിലവിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്നെ പഠിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞു.

Top