സഞ്ജു ഉള്‍പ്പെടെ ഐപിഎല്ലിലെ നാല് ഇഷ്ടതാരങ്ങളെ കുറിച്ച് സെവാഗ്

മുംബൈ: ഐപിഎല്‍ രണ്ടാം പാദത്തില്‍ താന്‍ ശ്രദ്ധിക്കുക മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നാല് താരങ്ങളെയെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ദേവ്ദത്ത് പടിക്കല്‍, ലോകേഷ് രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നീ താരങ്ങളെയാണ് സഞ്ജുവിനൊപ്പം സെവാഗ് സൂചിപ്പിച്ചത്. ഐപിഎലിലെ പ്രകടനം മികച്ചതാണെങ്കില്‍ ദേവ്ദത്തിന് ഇനിയും ടി-20 ലോകകപ്പ് ടീമില്‍ ഇടം നേടാനാവുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെയാവും ഞാന്‍ ശ്രദ്ധിക്കുക. എനിക്ക് ദേവ്ദത്തിന്റെ ബാറ്റിംഗ് വലിയ ഇഷടമാണ്. ഈ നാല് പേരില്‍ നിന്ന് ഒരാളെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഞാന്‍ ദേവ്ദത്തിനെ തിരഞ്ഞെടുക്കും. ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയാല്‍ അയാള്‍ക്ക് ടി-20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കില്ലെന്നാരു കണ്ടു’- സെവാഗ്

 

Top